InternationalNews
അമേരിക്കയില്‍ 130 വാഹനങ്ങള്‍ കൂട്ടിയിടിച്ചു! ആറു മരണം
ടെക്സസ്: ടെക്‌സസ് അന്തര്‍സംസ്ഥാനത്ത് 130 ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്നുണ്ടായ മഴയും ആലിപ്പഴ വീഴ്ചയുയുമാണ് അപകടത്തിന് കാരണമായത്. മഞ്ഞുറഞ്ഞ നിരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിനീങ്ങിയതും അപകടകാരണമായി. പല വാഹനവും മറ്റുള്ളവയുടെ മുകളിലേക്ക് ഇടിച്ചുകയറിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.
ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. കൂടാതെ മരണസംഖ്യ ഉയരാനിടയുണ്ട്.
https://youtu.be/kylqkGNRP_8
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News