Home-bannerKeralaNews
പാസ് ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയ സൂപ്രണ്ട് മഹേശ്വരിയ്ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം യാത്രയ്ക്കിടെ ഡ്യൂട്ടി പാസ് ചോദിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ സീനിയര്‍ സൂപ്രണ്ട് ശ്രീ മഹേശ്വരിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. KSRTC യുടെ ഉത്തരവുകള്‍ ലംഘിച്ചു, കണ്ടക്ടറോട് അപമര്യാദയായി പെരുമാറി തുടങ്ങിയ കുറ്റങ്ങളാണ് മഹേശ്വരിയ്ക്ക് എതിരെ ചുമത്തിയിരിയ്ക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (വിജിലന്‍സ് )എസ്.പി രവി അറിയിച്ചു.
കഴിഞ്ഞ ദിനസമാണ് ഡ്യൂട്ടിയിലുള്ള കണ്ടക്ടറോട് മഹേശ്വരി അപമര്യാദയായി പെരുമാറുന്ന ദൃശ്യം പുറത്തുവന്നത്.സമൂഹമാധ്യങ്ങളില്‍ വിഷയം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News