Home-bannerKeralaNews
രാഷ്ട്രപതിക്ക് കൊച്ചിയില്‍ വരവേല്‍പ്പ്
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം.പ്രത്യേക വിമാനത്തില്‍ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വരവേല്‍പ്പ് നല്‍കി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പത്‌നി രേഷ്മ ആരിഫ്, മന്ത്രി ജി.സുധാകരന്‍, കൊച്ചി മേയര്‍ സൗമിനി ജയിന്‍, ദക്ഷിണ നാവിക സേന ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആര്‍ ജെ. നഡ്കര്‍നി, ജി എ ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ഐ ജി വിജയ് സാഖറെ, ജില്ല കലക്ടര്‍ എസ് സുഹാസ് എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.
തുടര്‍ന്ന് റോഡുമാര്‍ഗം താജ് വിവാന്ത ഹോട്ടലിലേക്ക് പോയി. ചൊവ്വാഴ്ച രാവിലെ 9.30 ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനമാര്‍ഗം യാത്ര തിരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News