KeralaNews

നിങ്ങൾക്കറിയാമോ ഇക്കാര്യം. ബസ് യാത്രയ്ക്കിടെ സ്ത്രീകളുടെ സീറ്റിൽ ഇരിയ്ക്കുന്ന പുരുഷൻമാരെ എഴുന്നേൽപ്പിയ്ക്കാൻ നിയമം അനുവദിയ്ക്കുന്നില്ല

തിരുവനന്തപുരം:യാത്രാമധ്യേ കെഎസ്‌ആര്‍ടിസി ബസില്‍ തനിക്കു സീറ്റ് വേണമെന്ന് കണ്ടക്ടറോട്‌ ആവശ്യപ്പെടുവാന്‍ ഒരു സ്ത്രീക്ക് അവകാശമില്ല.ദീര്‍ഘദൂര സര്‍വീസുകളില്‍ [FP ,SFP, തുടങ്ങിയ ] സ്ത്രീകള്‍ക്കായി വലതുവശം മുന്‍പിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്.

ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തില്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ്] ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാര്‍ക്ക് അനുവദിക്കാവുന്നതാണ്.ഈ സീറ്റുകള്‍ സ്ത്രീകള്‍ക്കു മുന്‍ഗണന മാത്രമാണുള്ളത്.

യാത്രയുടെ ഇടയില്‍ സ്ത്രീകള്‍ കയറിയാല്‍ മുന്‍ഗണനാ സീറ്റില്‍ ഇരിക്കുന്ന പുരുഷ യാത്രക്കാരെ എഴുന്നേല്‍പ്പിക്കാന്‍ പാടില്ല.ടി പുരുഷന്‍മാര്‍ ഇടയില്‍ ഇറങ്ങുകയാണെങ്കില്‍ നില്‍ക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുന്‍ഗണന.

മറ്റൊന്ന് കൂടി പറയട്ടേ, കോടതി ഉത്തരവു പ്രകാരം ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകാന്‍ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നല്‍കിയ ഒരു യാത്രക്കാരന്നെ ഇടയില്‍ എഴുന്നേല്‍പ്പിക്കും.അത് കുറ്റകരമല്ലേ?

യാത്രയ്ക്കിടയില്‍ കയറുന്ന സ്ത്രീ സീറ്റ് ഒഴിവില്ലെങ്കില്‍ നിന്നു യാത്ര ചെയ്യാന്‍ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം.അതിന് ശേഷം മാത്രമേ ടിക്കറ്റ് നല്‍കാവൂ.ഇതാണ് നിയമം.ഈ നിയമം എല്ലാവരും പാലിക്കുന്നില്ല എന്നല്ല പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: KSRTControl room Phone No: 0471 2463799.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker