ഞാന്‍ അടിവസ്ത്രം ധരിച്ചിരുന്നില്ല, നടിയുടെ മുകളില്‍ നഗ്‌നനായി കിടക്കേണ്ടി വന്നു; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് കൊല്ലം തുളസി
തിരുവനന്തപുരം: മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് കൊല്ലം തുളസി. വില്ലന്‍ വേഷങ്ങള്‍ കൂടാതെ, സഹനടനായും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹം, തന്റെ സിനിമ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. ഒരു സിനിമയില്‍ നടിയുടെ മുകളില്‍ അറിയാതെ നഗ്‌നനായി കിടക്കേണ്ടി വന്ന അനുഭവം വിഷമത്തോടെയാണ് കൊല്ലം തുളസി വെളിപ്പെടുത്തുന്നത്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
‘ഞാന്‍ ഒരു ബലാത്സംഗ നടനല്ല. ബലാത്സംഗം ചെയ്തിട്ടുമില്ല. അങ്ങനെയുള്ള അവസരങ്ങള്‍ എനിക്ക് വന്നിട്ടുണ്ട്. എന്നാല്‍, ഞാന്‍ അത് സ്‌നേഹപൂര്‍വ്വം നിഷേധിച്ചിട്ടേ ഉള്ളു. ഞാന്‍ അഭിനയിക്കുന്ന സീനുകള്‍ എന്റെ കുടുംബത്തിനും കാണാന്‍ പറ്റുന്ന രീതിയില്‍ ഉള്ളത് ആയിരിക്കണം എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.
സ്ഥിരം ബലാത്സംഗം ചെയ്യുന്ന നടന്‍ന്മാര്‍ ഉണ്ട്. അവര്‍ക്കിത് ഒരു ഹരമാണ്. ആ ഹരം എനിക്ക് ആവശ്യമില്ല. അതൊരു പാപകര്‍മ്മമാണ്. അത്തരം സീനുകള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാന്‍. ഇത്തരം സീനുകള്‍ സംവിധായകര്‍ ഉള്‍പ്പെടുത്തുന്നത് കളക്ഷന്‍ കൂട്ടാന്‍ ആണ്.
ഞാന്‍ മുക്കുവന്‍ ആയിട്ടുള്ള ഒരു സിനിമയില്‍, ആത്മഹത്യ ചെയ്യാന്‍ പോകുന്ന എന്റെ ഭാര്യയെ രക്ഷിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്യുകയാണ്. ഭാര്യയായ നടിയെ രക്ഷിക്കാനായി കടലിലേക്ക് ഓടി ചെന്ന് അവരെ രക്ഷിക്കുന്നതാണ് സീന്‍. രക്ഷിച്ച ശേഷം, കുറച്ചു നേരം ഞങ്ങള്‍ ആ തിരയില്‍ ഇരിക്കണം. തിര മാറിയപ്പോള്‍ ആണ് ഞാന്‍ കാണുന്നത് ഞാന്‍ ധരിച്ചിരുന്ന തുണി എല്ലാം തിരമാല കൊണ്ടുപോയിരുന്നു. ഞാന്‍ അന്ന് അടിവസ്ത്രവും ഇട്ടിട്ടില്ലായിരുന്നു.
അന്ന് ഞാന്‍ മാറ്റി ഉടുക്കാന്‍ തുണി ഒന്നും കയ്യില്‍ കരുതിയിരുന്നില്ല. ഈ ഷോട്ട് കഴിഞ്ഞാല്‍ ഇതും ഇട്ട് നടക്കേണ്ടി വരും എന്ന് കരുതിയാണ് ഞാന്‍ അടിവസ്ത്രം ഊരി വെച്ചത്. അത് മറ്റാരും അറിഞ്ഞില്ലായിരുന്നു. ഷോട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ നടിയുടെ മുകളില്‍ നഗ്‌നനായി കിടക്കുക ആയിരുന്നു. അത് എന്റെ ജീവിതത്തിലെ വല്ലാത്ത ഒരു സിറ്റുവേഷന്‍ ആയിരുന്നു’, കൊല്ലം തുളസി പറയുന്നു.