InternationalNewsPolitics
മെലിഞ്ഞ കിം ഹാജർ, ഭാര്യാസമേതനായി; 20 കിലോയോളം ഭാരം കുറച്ചു
സോൾ :ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഭാര്യാസമേതനായി പുതുവത്സര ആഘോഷ ചടങ്ങിൽ പങ്കെടുത്തു. തലസ്ഥാനമായ പോംഗ്യാങ്ങിലെ ആർട്ട് തിയറ്ററിൽ നടന്ന ആഘോഷത്തിനിടയിൽ കലാകാരൻമാരും മറ്റും കിമ്മിനെയും ഭാര്യ റി സോൾ ജുവിനെയും വാനോളം പുകഴ്ത്തുകയും ചെയ്തു. 5 മാസത്തിനു ശേഷമാണ് ഇരുവരും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്.
കിം വെളുത്ത കുതിരപ്പുറത്ത് കുതിച്ചുവരുന്ന ദൃശ്യങ്ങൾ സഹിതമുള്ള ഡോക്കുമെന്ററി ടിവി സംപ്രേഷണം ചെയ്തു. 20 കിലോയോളം ഭാരം കുറച്ച കിമ്മിനെയാണ് കാണാനായതെന്ന് കൊറിയയിലെ ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഞായറാഴ്ചയാണ് ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ചത്. ജനുവരിയിൽ തന്നെ നടത്തുന്ന ഏഴാമത്തെ മിസൈൽ പരീക്ഷണമായിരുന്നു അത്. മുടങ്ങിക്കിടക്കുന്ന ആണവ ചർച്ച തുടങ്ങാൻ അമേരിക്കയിൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണങ്ങൾ എന്നാണ് വിലയിരുത്തൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News