കെവിന്‍ വധക്കേസില്‍ ഒന്നാംപ്രതി ഷാനു ചാക്കോയ്ക്ക് ഇടക്കാല ജാമ്യം
തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് ഇടക്കാല ജാമ്യം. ഹൃദ്‌രോഗബാധിതനായ പിതാവിനെ കാണാന്‍ കര്‍ശന വ്യവസ്ഥകളോടെയാണ് ഷാനുവിന് ഏഴുദിവസത്തെ ജസ്റ്റിസ് എന്‍.അനില്‍, എ ഹിരിപ്രസാദ് എന്നിവര്‍ ഇടക്കാല ജാമ്യം അനുവദിച്ചത്.
സഹോദരി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കെവിനെ വധിക്കാന്‍ ഇടയാക്കിയത്. ഈ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ഷാനു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഷാനുവിന് ജാമ്യം അനുവദിച്ചിട്ടുള്ളത്.
ജാമ്യത്തിലുള്ള ഏഴു ദിവസവും രാവിലെ ഒന്‍പതിന് ഒറ്റയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും അവസാന ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ടിനുമുമ്പില്‍ ഹാജരാവണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.