29.1 C
Kottayam
Friday, May 3, 2024

അന്തർ സംസ്ഥാന ബസ് സർവീസുകൾ അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തും, കല്ലട ഡ്രൈവറെ റിമാൻഡ് ചെയ്തു

Must read

കോഴിക്കോട് :കല്ലട ബസ്സിൽ യാത്രക്കാരിയായ വനിതയെ അപമാനിച്ചിട്ടില്ല എന്ന് കല്ലട ബസ് ജീവനക്കാരനായ ജോൺസൺ ജോസഫ്.  പരാതി നൽകിയ യാത്രക്കാരി യാത്രക്കാർക്കുള്ള ചാർട്ടിൽ ഉണ്ടായിരുന്നില്ല . അതുകൊണ്ട് അവരെ വിളിച്ചെഴുന്നേൽപ്പച്ചതാണെന്ന് ജോൺസൺ പറഞ്ഞു .വനിതയുടെ പരാതിയെതുടർന്ന് പോലീസ് കസ്റ്റഡിയിലെടുത് ഇയാളെ റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട് . ബസ് ഉടമയെ കമ്മീഷൻ വിളിച്ചുവരുത്തി വിശദീകരണം തേടും കല്ലട ബസിൽ സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ  എന്തെല്ലാം സൗകര്യങ്ങ ഒരുക്കിയിട്ടുണ്ടെന്ന കമ്മീഷൻ പരിശോധിക്കുമെന്നും ചെയർപേഴ്സൺ എം എ ജോസഫൈൻ അറിയിച്ചു കേസിൽ അറസ്റ്റിലായ ജീവനക്കാരന്റെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. അതിനിടെ അന്തർസംസ്ഥാന വാഹന സർവീസുകളെ സർക്കാർ ദ്രോഹിക്കുന്നു എന്ന് ആരോപിച്ചു ബസുടമകൾ അനിശ്ചിതകാല കാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week