KeralaNewsPoliticsRECENT POSTS

യൂത്ത് ഫ്രണ്ട് ജന്മദിനാഘോഷം നാളെ, കരുത്തറിയിക്കാൻ ഇരുപക്ഷവും

 

 

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് എമ്മിന്റെ നാൽപ്പത്തിയൊമ്പതാം ജന്മദിനാഘോഷം നാളെ നടക്കും. ജോസ്.കെ.മാണി – പി.ജെ.ജോസഫ് വിഭാഗങ്ങൾ പ്രത്യേകമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിയ്ക്കുന്നത്. രാവിലെ  10 30 മണിയ്ക്ക് കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ജോസ് കെ മാണി വിഭാഗത്തിന്റെ ആഘോഷങ്ങൾ നടക്കുമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക അറിയിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസഫ് സൈമൺ അധ്യക്ഷത വഹിക്കുന്ന യോഗം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും കേരള യൂത്ത് ഫ്രണ്ടിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ മാരായ അഡ്വ. ജോബ് മൈക്കിൾ.അഡ്വ. മുഹമ്മദ് ഇഖ്ബാൽ.അഡ്വ. പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ ജന്മദിനാശംസകൾ നേരും. പാർട്ടിയുടെയും പോഷകസംഘടനകളുടെയും നേതാക്കന്മാർ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും.

 

രാവിലെ 9 മണിയ്ക്ക്എൽ.എം.എസ് ഓർഫനേജിലാണ് ജോസഫ് വിഭാഗത്തിന്റെ ആഘോഷങ്ങൾ ക്രമീകരിച്ചിരിയ്ക്കുന്നതെന്ന് ജനറൽ സെക്രട്ടറി മോനിച്ചൻ അറിയിച്ചു. പി.ജെ.ജോസഫ്, സി.എഫ്.തോമസ്, ജോയി ഏബ്രഹാം, സംസ്ഥാന അധ്യക്ഷൻ സജി മഞ്ഞക്കടമ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 

IMG-20190620-WA0015

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button