Home-bannerNationalNewsRECENT POSTS

ടിക് ടോക്ക് വീഡിയോ എടുക്കാൻ ശ്രമിയ്ക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു

കോട്ട: ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആറു വയസുകാരൻ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് പന്ത്രണ്ടുവയസ്സുകാരനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം . തിങ്കളാഴ്ച രാത്രി ഉറങ്ങുവാനായി മുറിയില്‍ കയറിയ കുട്ടിയെ അടുത്ത ദിവസം രാവിലെ ശുചിമുറിയില്‍ ഇരുമ്പ് മാല കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരിക്കുന്ന സമയത്ത് കുട്ടി വളയും വിവാഹ ചടങ്ങിനിടെ അണിയിക്കുന്ന മാലയും ധരിച്ചിരുന്നു. ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനിടയിലോ മൊബൈല്‍ ഗെയിമിലെ ടാസ്ക് ചെയ്യുന്നതിനിടെയിലോ അബദ്ധത്തില്‍ മരണം സംഭവിച്ചതായിരുക്കും എന്നാണ് പൊലീസിന്റെ സംശയം.

ടിക് ടോക്കില്‍ വീഡിയോ എടുക്കുന്നതിലും മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നതിലും  കുട്ടി അമിത താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു  എന്ന് മാതാപിതാക്കളും മൊഴി നൽകി.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button