24.9 C
Kottayam
Friday, June 5, 2026

വൈദ്യുതി നിരക്ക് വർധന അഞ്ചുവർഷത്തേക്ക്‌; കേരളത്തിനകത്ത് പല നിരക്കാവാം

Must read

തിരുവനന്തപുരം:വൈദ്യുതിനിരക്ക് നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പുതിയ താരിഫ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ഒരിക്കൽ വർധിപ്പിച്ച നിരക്ക് നാലുവർഷത്തിന് പകരം അഞ്ചുവർഷത്തേക്ക് ബാധകമാക്കി. കെ.എസ്.ഇ.ബി.ക്കും വിതരണ ലൈസൻസികൾക്കും വ്യത്യസ്ത നിരക്കാവാം. മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി. കേരളത്തിന് പുറത്ത് വിൽക്കുന്നതും നിയന്ത്രിക്കും.

കമ്മിഷൻ വർധിപ്പിക്കുന്ന നിരക്ക് അഞ്ചുവർഷത്തേക്ക് ബാധകമായിരിക്കുമെങ്കിലും രണ്ടരവർഷം കഴിയുമ്പോൾ പുനരവലോകനത്തിന് ബോർഡിന് അപേക്ഷിക്കാം. കണക്കുകൾ വിലയിരുത്തി കമ്മിഷൻ തീരുമാനമെടുക്കും.

കേരളത്തിനകത്ത് കെ.എസ്.ഇ.ബിക്കും ലൈസൻസികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ 98.5 ശതമാനം ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി.യാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ, കിനസ്കോ പവർ യുട്ടിലിറ്റീസ്, തൃശ്ശൂർ കോർപ്പറേഷൻ, മൂന്നാറിലെ കണ്ണൻ ദേവൻ തുടങ്ങിയ ലൈസൻസികൾ അതത് പ്രദേശങ്ങളിൽ കെ.എസ്.ഇ.ബി.യിൽ നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നുണ്ട്. എന്നാൽ കെ.എസ്.ഇ.ബി.യെന്നോ ലൈസൻസിയെന്നോ വ്യതാസമില്ലാതെ എല്ലായിടത്തും ഒരേ നിരക്കാണ് ഈടാക്കിയിരുന്നത്. ബൾക് സപ്ലൈ താരിഫ് അനുസരിച്ച് ലൈസൻസികൾക്ക് കെ.എസ്.ഇ.ബി.യിൽനിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യാം. അവരുടെ ചെലവ് കഴിച്ചുള്ള തുക ബോർഡിന് നൽകും. ഈ വരുമാനം സബ്ഡിഡി നൽകാൻ ബോർഡ് ഉപയോഗിക്കും. ബോർഡിനും ലൈസൻസികൾക്കും പ്രത്യേക നിരക്കുകൾക്ക് അനുവാദം നൽകുന്നതാണ് പുതിയ നയം.

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാൻ കേന്ദ്രം നിയമഭേദഗതിക്ക് തയ്യാറെടുക്കുകയാണ്. ഇതിന് അനുകൂലമാണ് പുതിയ നയം. സ്വകാര്യ ഏജൻസികൾ നഗര പ്രദേശങ്ങളിലും വ്യവസായ മേഖലകളിലും വൈദ്യുതി വിതരണം ചെയ്യാനാവും താത്പര്യം പ്രകടിപ്പിക്കുക. ചെലവ് കഴിച്ചുള്ള തുക ബോർഡിന് നൽകുന്നതിന് പകരം വൈദ്യുതിവില കുറച്ചുവിറ്റ് വിപണി പിടിക്കാനും ഇവർ ശ്രമിക്കും. ഇത് ബോർഡിന്റെ വരുമാനത്തെയും മറ്റ് വിഭാഗങ്ങൾക്ക് കിട്ടേണ്ട സബ്സിഡിയെയും ബാധിച്ചേക്കും.

- Advertisement -

മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ഇപ്പോൾ പവർ എക്സ്ചേഞ്ചിലെ വിലയ്ക്ക് പുറത്ത് വിൽക്കുന്നുണ്ട്. ഇതുവഴി മോശമല്ലാത്ത വരുമാനം ലഭിക്കുന്നു. ഇതിനുപകരം, കേരളത്തിന് പുറത്തുനിന്ന് ഇപ്പോൾ വൈദ്യുതി കൊണ്ടുവരാൻ അനുമതിയുള്ള വ്യവസായ ഉപഭോക്താക്കൾക്കും മറ്റ് ഉപഭോക്താക്കൾക്കും പവർ എക്സചേഞ്ച് നിരക്കിൽ ഈ വൈദ്യുതി വാഗ്ദാനം ചെയ്യണം. പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നവർ ലൈൻ ഉപയോഗിക്കുന്നതിനുള്ള നിരക്കും ക്രോസ് സബ്ഡിഡി സർചാർജും കെ.എസ്.ഇ.ബി.ക്ക് നൽകണം. ഇത് യൂണിറ്റിന് രണ്ടുരൂപയോളം വരും. നയം നടപ്പായാൽ ബോർഡിന് ഈ രണ്ട് വരുമാനവും നിലച്ചേക്കും. നയത്തെക്കുറിച്ച് സെപ്റ്റംബർ ഒന്നിന് റെഗുലേറ്ററി കമ്മിഷൻ എറണാകുളത്ത് പൊതുജനാഭിപ്രായം തേടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week