26.2 C
Kottayam
Friday, June 5, 2026

വാക്സിനില്‍ മൈക്രോചിപ്പുകള്‍, വാക്സിൻ വിരുദ്ധ പ്രചാരണം നടത്തിയ കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍

Must read

ന്യൂഡൽഹി:വാക്സിന്‍ സ്വീകരിക്കുന്നതിനെതിരെ തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ച കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടി. അമേരിക്കയിലെ കത്തോലിക്കാ അതിരൂപതയുടെ കര്‍ദ്ദിനാളായ റെയ്മണ്ട് ലിയോ ബുര്‍ക്കെയാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്നത്. കൊറോണ വൈറസിനെ വുഹാന്‍ വൈറസ് എന്ന് വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ വാക്സിന്‍ എടുക്കുന്നതില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു നേരത്തെ പ്രതികരിച്ചിരുന്നത്.

2020 മെയ് മാസത്തിലായിരുന്നു വാക്സിന്‍ സംബന്ധിച്ച് കര്‍ദ്ദിനാളിന്‍റെ തെറ്റായ പ്രസ്താവന വന്നത്. കുത്തിവയ്പ്പ് പൗരന്മാർക്ക് മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല. സര്‍ക്കാര്‍ അത്തരം സമീപനം സ്വീകരിക്കുന്നത് പൗരന്മാരുടെ ആര്‍ജ്ജവത്തെ ചോദ്യം ചെയ്യുന്നതാണെന്നും ആരോഗ്യം നല്‍കുന്നത് സര്‍ക്കാരല്ല ദൈവമാണെന്നുമായിരുന്നു കര്‍ദ്ദിനാള്‍ വിശദമാക്കിയത്. ദൈവത്തെ മാനിച്ചുകൊണ്ടുള്ളതാവണം വാക്സിന്‍ വിതരണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനമെന്നും കര്‍ദ്ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്കെ കൂട്ടിച്ചേര്‍ത്തിരുന്നു.

കൊവിഡ് 19 വാക്സിനില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടാവും എന്നതടക്കമുള്ള തെറ്റായ സന്ദേശങ്ങള്‍ കര്‍ദ്ദിനാള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. രഹസ്യചിപ്പുകള്‍ എല്ലാവരിലെത്താനാണ് വാക്സിന്‍ നിര്‍ബന്ധമാക്കുന്നതെന്നും റെയ്മണ്ട് ലിയോ ബുര്‍ക്കെ പറഞ്ഞിരുന്നു. എല്ലാക്കാര്യങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ഗൂഡതന്ത്രത്തിന്‍റെ ഭാഗമാണ് ഈ രഹസ്യചിപ്പുകളെന്നുമുള്ള കര്‍ദ്ദിനാളിന്‍റെ വാദത്തിന് വ്യാപക പ്രചാരം ലഭിച്ചിരുന്നു. എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിനെ ഓഗസ്റ്റ് 10 നാണ് കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചത്.

മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നായിരുന്നു അന്നേ ദിവസം കര്‍ദ്ദിനാള്‍ നടത്തിയ ട്വീറ്റ് വ്യക്തമാക്കിയത്. കൊവിഡ് ബാധിതനാവുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുവരെ കര്‍ദ്ദിനാള്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിരുന്നു. വാക്സിന്‍ വിരുദ്ധ മനോഭാവം പുലര്‍ത്തിയിരുന്ന കര്‍ദ്ദിനാള്‍ വാക്സിന്‍ സ്വീകരിച്ചോയെന്നതിലും വ്യക്തത വരാനുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രയാഥാസ്ഥിതിക നിലപാടുകള്‍ സ്വീകരിച്ചിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ലിയോ ബുര്‍ക്കെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സ്ഥിരം വിമര്‍ശകനായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week