സെലിബ്രിറ്റ് ക്രെഷ് ആരെന്ന് പറഞ്ഞ് കാളിദാസ്; ‘തരിണിയെ കുറിച്ച് അറിഞ്ഞപ്പോൾ ജയറാം പറഞ്ഞത്!
കൊച്ചി: അടുത്തിടെയായിരുന്നു നടൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. മോഡലും ചെന്നൈ സ്വദേശിയുമായ തരുണി ആണ് താരത്തിന്റെ ഭാവി വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. പ്രണയത്തെ കുറിച്ച് പലപ്പോഴായി കാളിദാസൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അച്ഛനായ ജയറാം പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോൾ എന്ത് പറഞ്ഞുവെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
മ്യൂചൽ ഫ്രണ്ട് വഴിയാണ് ഞാൻ തരിണിയെ കണ്ടത്. സിനിമയിലൊക്കെ കാണുന്നത് പോലെ ഒരു പ്രപ്പോസലോ ഐലവ് യു പറയലോ ഒന്നും ഉണ്ടായിട്ടില്ല. രണ്ട് പേർക്കും പരസ്പരം നല്ല അണ്ടർസ്റ്റാന്റിംഗ് ഉണ്ടായിരുന്നു. ഞാൻ പറയുന്നതിന് മുൻപേ തന്നെ വീട്ടിൽ കണ്ടുപിടിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് കാര്യങ്ങൾ എളുപ്പമായി. അവർ വലിയ സന്തോഷത്തിലായിരുന്നു. കാരണം കുറെ നാളായി തനിച്ച് ചുറ്റുകയാണല്ലോ എന്നായിരുന്നു അവരുടെ പ്രതികരണം’, കാളിദാസ് പറഞ്ഞു.
അഭിമുഖത്തിൽ ചില റാപ്പിഡ് ഫയർ ചോദ്യങ്ങൾക്കും താരം മറുപടി നൽകി.
സെലിബ്രിറ്റി ക്രഷ് ആരാണെന്ന ചോദ്യത്തിന് സിമ്രാൻ മാം എന്നായിരുന്നു കാളിദാസിന്റെ മറുപടി. വളരെ വൈകി എഴുന്നേൽക്കുന്നത് എന്നതാണ് തന്റെ വിചിത്രമായ സ്വഭാവമെന്ന് മറ്റൊരു ചോദ്യത്തിന് താരം പറഞ്ഞു. രാവിലെ എഴുന്നേൽക്കുന്നതേ തനിക്ക് ഇഷ്ടമല്ല എന്നും നടൻ വ്യക്തമാക്കി.
നടനായില്ലെങ്കിൽ താൻ ഡയറക്ടർ ആയേനെ. കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ ഇവരിൽ ആരെ വെച്ച് സിനിമ ചെയ്യുമെന്ന് ചോദിച്ചാൽ അത് കമൽ സാറിനെ വെച്ച് തന്നെയായിരിക്കും. മമ്മൂട്ടി സാറിനേയും മോഹൻലാൽ സാറിനേയുമെല്ലാം താൻ ഏറെ ബഹുമാനിക്കുകയും അവരുടെ അഭിനയം വളരെ ഇഷ്ടവുമാണ്. മോഹൻലാൽ സാറിന്റെ അഭിനയം കണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്. പക്ഷേ കമൽ സാർ അച്ഛന്റെ സ്വന്തം ആളാണ്’, കാളിദാസ് പറഞ്ഞു.
തന്റെ പേരിലൊരു ഗോസിപ്പ് പടച്ച് വിടാന്‍ പറഞ്ഞാല്‍ എന്ത് ഗോസിപ്പായിരിക്കും പറയുകയെന്ന് ചോദിച്ചാൽ കാളിദാസ് വളരെ ഈസിയായി അഭിനയിക്കും എന്നായിരിക്കും എന്ന് ചിരിച്ച് കൊണ്ട് കാളിദാസ് പറഞ്ഞു. ‘താൻ വളരെ കഷ്ടപ്പെട്ടാണ് അഭിനയിക്കുന്നത്. അഭിനയം തനിക്ക് അത്ര എളുപ്പമല്ല’, നടൻ വ്യക്തമാക്കി.