ഐശ്വര്യ ലക്ഷ്മി രണ്ട് മിനുട്ട് കൂടി അവിടെ ഇരുന്നിരുന്നെങ്കില്‍ പാമ്പ് കടിച്ചേനെ! ലൊക്കേഷന്‍ അനുഭവം പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍
ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവം തുറന്നുപറഞ്ഞ് ചിത്രത്തിന്റെ സംവിധായകന്‍ കലാഭവന്‍ ഷാജോണ്‍. ഒരു മരത്തില്‍ നടി ഐശ്വര്യ ലക്ഷ്മിയെ കെട്ടിയിട്ട സീന്‍ ഷൂട്ട് ചെയ്യുമ്പോഴാണ് സംഭവം നടന്നത്.
‘ഫൈറ്റ് സീനായിരുന്നു അത്. കാട്ടിനുള്ളില്‍ സെറ്റിട്ട ഒരു പൊളിഞ്ഞ വീടിന് അടുത്ത് മരത്തില്‍ ആണ് ഐശ്വര്യയെ കെട്ടിയിട്ടത്. ഐശ്വര്യയുടെ ഷോട്ട് കഴിഞ്ഞപ്പോള്‍ അവളോട് മറിക്കോളാന്‍ പറഞ്ഞു. ഐശ്വര്യ മാറിയിരുന്നതും അവള്‍ നേരത്തേ ഇരുന്ന സ്ഥലത്ത് നിന്ന് ഒരു പാമ്പ് പുറത്തുവന്നു. അണലിയോ മറ്റോ ആണ്. സെറ്റിട്ടപ്പോള്‍ അതിനടിയില്‍ പെട്ടുപോയതാണെന്ന് തോന്നുന്നു. ഐശ്വര്യ മാറിയില്ലായിരുന്നെങ്കില്‍ അപകടമുണ്ടായേനെ,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
പാമ്പ് വന്നാല്‍ ഐശ്വര്യ ലക്ഷ്മിയെ രക്ഷിക്കാനെന്നും പറഞ്ഞ് ആരെങ്കിലും അടുത്ത് പോവുമോയെന്നും ഷാജോണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മാത്രമല്ല സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നവര്‍ പോലും പാമ്പിനെക്കണ്ട് പേടിച്ച് മരത്തില്‍ കയറിയിരുന്നെന്നും ഐശ്വര്യ പേടിച്ച് വിറച്ചുപോയെന്നും ഷോജോണ്‍ പറയുന്നു.
പാമ്പ് വന്നിരുന്നെങ്കില്‍ രക്ഷിക്കാന്‍ ഉറപ്പായും താന്‍ വരുമായിരുന്നു എന്നാണ് ഐശ്വര്യയോട് ലൊക്കേഷനില്‍ വെച്ച് പറഞ്ഞതെങ്കിലും സത്യത്തില്‍ താന്‍ രക്ഷിക്കാന്‍ പോവില്ലായിരുന്നുവെന്ന് ഷാജോണ്‍ പറഞ്ഞു. ഈ അഭിമുഖം ഐശ്ലര്യ ലക്ഷ്മി കാണുന്നുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.