തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടപഴകിയവര്‍ ശ്രദ്ധിക്കണമെന്ന് എം.എല്‍.എ നിര്‍ദേശം നല്‍കി. വാക്സിന്‍ രണ്ടാം ഡോസ് എടുക്കുന്നതു വരെ പിടിച്ചു നിന്നത് ഹോമിയോ പ്രതിരോധ മരുന്നിലെന്ന് എം.എല്‍.എ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
എംഎല്‍എ യുടെ ഫേസ്ബുക്ക് കുറിപ്പ്,
പ്രിയമുള്ളവരെ ഇന്നലെ നടത്തിയ RTPCR ല്‍ പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ ശ്രദ്ധിക്കുക.
കോവിഡ് തുടക്കം മുതല്‍ ഇന്നുവരെ പൊതു സമൂഹത്തില്‍ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്റിജന്‍, RTPCR ടെസ്റ്റുകള്‍ നടത്തി.
കഴിഞ്ഞ ആഴ്ച്ചയിലാണ് കോവാക്‌സിന്‍ രണ്ടാം ഡോസ് എടുത്തത്.
അതുവരെ പിടിച്ച് നില്‍ക്കാനായത് ഹോമിയോ പ്രതിരോധ മരുന്നാണെന്നാണ് എന്റെ ധാരണ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News