വിധി വന്ന് ദിലീപ് ജയിലിലായാല്‍ പടം പൊട്ടുമെന്ന് കമന്റ്; മറുപടിയായി പച്ചത്തെറി വിളിച്ച് ഒമര്‍ ലുലു
മലയാളികളുടെ പ്രിയ സംവിധായനാണ് ഒമര്‍ ലുലു. ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന ലോകത്തേയ്ക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, ദിലീപ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് അപൂര്‍വരാഗവും 2 കണ്‍ട്രീസും എഴുതിയ നജീംകോയ ആയിരിക്കുമെന്ന പോസ്റ്റാണ് ഒമര്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്റിന് താഴെ സംവിധായകനെ പ്രകോപിപ്പിക്കുന്ന ഒരു കമന്റുമായെത്തിയ വ്യക്തിയോട് അതിരൂക്ഷമായ ഭാഷയിലാണ് ഒമര്‍ പ്രതികരിച്ചത്.
ബാബു ആന്റണി കേന്ദ്രകഥാപാത്രമാകുന്ന പവര്‍ സ്റ്റാറിന് ശേഷം ദിലീപിനെ നായകമായി ഒമര്‍ ലുലു സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രമാണ് അംബാനി. ഔദ്യോഗികമായ പ്രഖ്യാപനമല്ലെങ്കിലും ദിലീപുമായുള്ള സിനിമ തന്റെ ആഗ്രഹമാണെന്നും സിനിമ നടക്കാന്‍ നൂറ് ശതമാനം താന്‍ പരിശ്രമിക്കുമെന്നും ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, പടം പൊട്ടുമെന്നും വിധി വന്ന് ദിലീപ് ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടുമെന്നും പിന്നെ ഡബ്ബ് ചെയ്ത് പടം യൂട്യൂബില്‍ ഇട്ടാല്‍ മതിയെന്നുമായിരുന്നു ഈ പോസ്റ്റിനു വന്ന കമന്റ്. കേട്ടാല്‍ ചെവിപൊട്ടുന്ന തെറിയാണ് ഒമര്‍ ലുലു ഇയാള്‍ക്കെതിരെ നടത്തിയത്. എന്തായാലും ഒമറിന്റെ തെറിവിളി നിമിഷങ്ങള്‍ക്കകം വയറലായി മാറിയിരിക്കുകയാണ്.