തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പാലോട്: തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നന്ദിയോട് കുടവനാട് ആലംപാറ തോട്ടരികത്ത് ആര്യ ഭവനില്‍ അരുണ്‍ എന്ന റെമോ കണ്മന്‍ (21) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ആറ് മണിയോടെയാണ് സംഭവം.

പ്രതി തന്റെ സ്വന്തം വീട് അടിച്ച് തകര്‍ക്കുകയും മാതാപിതാക്കളെയും ഭാര്യയേയും അക്രമിച്ച് പുറത്താക്കുകയും ചെയ്തു. ഇതിനു ശേഷം ഇയാള്‍ വീടിന് അടുത്തുള്ള തോട്ടില്‍ കുളിക്കുകയായിരുന്ന യുവതിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ സമയം റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി കയ്യേറ്റം ചെയ്തു.

സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ സമീപത്തെ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് എതിരെ നിരവധി കേസുകളുണ്ടെന്നും ഗുണ്ടാ നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News