കോവിഡ് വാക്സിൻ :ആശ്വാസ വാർത്തയുമായി ജോണ്‍സണ്‍&ജോൺസൺ
വാഷിങ്ടൺ:ജോൺസൺ&ജോൺസൺ വാക്സിൻെറ അവസാനഘട്ട പരീക്ഷണം തുടങ്ങി. 60,000 വളണ്ടിയർമാരിൽ വാക്സിൻെറ ഒരു ഡോസാണ് പരീക്ഷിക്കുന്നത്.പരീക്ഷണങ്ങള്‍ ഫലം കാണുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരീക്ഷണങ്ങളുടെ ഭാഗമായി നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് വാക്‌സിന്റെ ഒരു ഡോസ് നല്‍കിയിരുന്നു. എന്നാല്‍, പരീക്ഷണങ്ങള്‍ക്ക് വിധേയരായവരില്‍ വലിയ രീതിയില്‍ പ്രതിരോധ ശേഷി വര്‍ധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. എഡി26.കോവ്.2.എസ് എന്ന വാക്‌സിനാണ് മൊഡേണയുമായി സഹകരിച്ച് ജോണ്‍സണ്‍&ജോണ്‍സണ്‍ വികസിപ്പിക്കുന്നത്. 1,000 ആരോഗ്യവാന്‍മാരായ യുവാക്കളിലാണ് പരീക്ഷണം നടത്തിയത്.
എന്നാല്‍, ലോകത്തുള്ള വൈറസ് ബാധിതരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരാണ്. യുവാക്കളില്‍ നല്‍കുന്ന അതേ അളവില്‍ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ അത് ഫലപ്രദമാകുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്.