മാന്നാനത്ത് യുവാവ് കുത്തേറ്റു മരിച്ചു

കോട്ടയം: മാന്നാനത്ത് യുവാവ് കുത്തേറ്റു മരിച്ചു.അതിരമ്പുഴ നടുമ്പറമ്പിൽ സന്തോഷ്‌ (40)ആണ് മരിച്ചത്. മാന്നാനം ജംഗ്ഷനു സമീപം ഷാപ്പും പടിയിലായിരുന്നു സംഭവം.ഷാപ്പിൽ വാക്ക് തർക്കത്തേത്തുടർന്നുണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.വൈകിട്ട ആറരയോടെയായിരുന്നു സംഭവം.ഷാപ്പിനു മുന്നിൽ കുത്തേറ്റു കിടന്ന സന്തോഷിനെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്.ഒരാൾ കൂടി കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

പെയിൻ്റിംഗ് തൊഴിലാളിയാണ് സന്തോഷ്.ഇദ്ദേഹവുമായി ഷാപ്പിലുണ്ടായിരുന്ന രണ്ടു പേർ വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു.സന്തോഷിൻ്റെ വയറ്റിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുന്നു. ഭാര്യ: ജയശ്രീ മകൾ: അഞ്ജന, മകൻ അരവിന്ദ്’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News