ജിയോ ഉപഭോക്താക്കള്‍ പെട്ടു,ഫോണുകള്‍ റീചാര്‍ജ് ചെയ്യാനാവുന്നില്ല,വ്യാപാരികള്‍ക്കും പേയ്‌മെന്റ് ആപ്പുകളിലും തകരാര്‍
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ 4ജി നെറ്റ് വര്‍ക്കായ ജിയോയില്‍ ഗുരുതരമായ സാങ്കേതിക തകരാര്‍. ഇന്നു രാവിലെ മുതല്‍ ഉപഭ്‌കോതാക്കള്‍ക്ക് ജിയോ റീ ചാര്‍ജ് ചെയ്യാനാവുന്നില്ല. മൊബൈല്‍ ഫോണുകളിലെ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലാണ് ആദ്യം പ്രശ്‌നം പ്രത്യക്ഷമായത്. പിന്നീട് ചില്ലറ വ്യാപാരികളുടെയടക്കം റീ ചാര്‍ജിംഗ് മുടങ്ങുകയായിരുന്നു.വ്യാപാരികള്‍ ഓണ്‍ലൈന്‍ ആയി ചാര്‍ജ് ചെയ്യുമ്പോള്‍ മണിക്കൂറുകളോളം ബഫറിംഗ് മാത്രമാണ് കാണിയ്ക്കുന്നത്.
ചാര്‍ജ് ചെയ്യാനാവാതെ രോഷാകുലരായ ഉപഭോക്താക്കളില്‍ പലരും കസ്റ്റമര്‍ കെയറിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും സാങ്കേതിക തകരാര്‍ എന്നു മാത്രമാണ് കസ്റ്റമെര്‍ കെയറില്‍ നിന്നും മറുപടി ലഭിയ്ക്കുന്നത്. കസ്റ്റമര്‍ കെയറിലെയടക്കം ഡാറ്റാ ബേസുകള്‍ തകരാറിലായ അവസ്ഥയിലാണ് വൈകുന്നേരം ആറേമുക്കാലോടെ സര്‍വ്വീസുകള്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കസ്റ്റമെര്‍ കെയര്‍ നല്‍കുന്ന വിശദീകരണം.