‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ കണ്ട് പത്ത് ഡൈവോഴ്‌സെങ്കിലും കൂടുതല്‍ നടക്കുകയാണെങ്കില്‍ അത് നല്ല കാര്യം; സംവിധായകന്‍ ജിയോ ബേബി
കോഴിക്കോട്: താന്‍ സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന സിനിമ കണ്ട് പത്ത് ഡൈവോഴ്‌സെങ്കിലും കൂടുതല്‍ നടക്കുകയാണെങ്കില്‍ അത് നല്ല കാര്യമാണെന്ന് സംവിധായകന്‍ ജിയോ ബേബി.
വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്മാറേണ്ടതാണ്.
വിവാഹ ജീവിതത്തില്‍ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്നും , സിനിമ കണ്ട് അഭിപ്രായം പറയാനായി കൂടുതലും വിളിച്ചത് സ്ത്രീകളാണെന്നും ജിയോ ബേബി പറഞ്ഞു.