പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എടുക്കുന്ന തീരുമാനം എല്ലാക്കാലത്തും ശിരസാവഹിച്ച അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍. പാര്‍ട്ടി പറയുന്ന ഏത് നിര്‍ദേശവും ശിരസാവഹിച്ച് മുന്നോട്ടു പോകുന്ന ചരിത്രമാണ് തനിക്കുള്ളത്. ഇന്നുവരെ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം ആണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തെ ആര് നയിക്കുമെന്ന് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. രമേശ് ചെന്നിത്തലയുടേത് മികച്ച നേതൃത്വമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഈ സര്‍ക്കാരിന്റെ അഴിമതികളെല്ലാം പുറത്തുകൊണ്ടുവന്നത് അദ്ദേഹമാണ്. കഴിവും കാര്യശേഷിയുമുള്ള നേതാവാണ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News