28.9 C
Kottayam
Thursday, April 18, 2024

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ബ്ലാസ്റ്റേഴിന്റെ എതിരാളി ഈസ്റ്റ് ബംഗാള്‍, മഞ്ഞപ്പടയുടെ മത്സരങ്ങളറിയാം

Must read

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണ് ഒക്ടോബര്‍ ഏഴിന് തുടക്കമാവും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനെ നേരിടും. നേരത്തെ, ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളിയായി എടികെ മോഹന്‍ ബഗാനെയായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 7.30നാണ് മിക്ക മത്സരങ്ങളും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ഒരു മാച്ച് 5.30ന് നടക്കും.

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം 16നാണ്. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി. 23നാണ് മഞ്ഞപ്പടയുടെ ആദ്യ എവേ മത്സരം. ഒഡീഷ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ  എതിരാളി. 28ന് മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടിലേക്ക് തിരിച്ചുവരും.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍

ഒക്ടോബര്‍ 7: കേരള ബ്ലാസ്‌റ്റേഴ്‌സ്- ഈസ്റ്റ് ബംഗാള്‍ (ഹോം)
ഒക്ടോബര്‍ 16: കേരള ബ്ലാസ്‌റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ (ഹോം)
ഒക്ടോബര്‍ 23: ഒഡീഷ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഒക്ടോബര്‍ 28: കേരള ബ്ലാസ്റ്റേഴ്‌സ്- മുബൈ സിറ്റി എഫ്‌സി (ഹോം)

നവംബര്‍ 5: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- കേരള ബ്ലാസ്‌റ്റേഴ്‌സ് (എവേ)
നവംബര്‍ 13: കേരള ബ്ലാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ (ഹോം)
നവംബര്‍ 19: ഹൈദരാബാദ് എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)

ഡിസംബര്‍ 4: ജംഷഡ്പൂര്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഡിസംബര്‍ 11: കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി (ഹോം)
ഡിസംബര്‍ 19: ചെന്നൈയിന്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഡിസംബര്‍ 26: കേരള ബ്ലാസ്റ്റേഴ്‌സ്- ഒഡീഷ എഫ്‌സി (ഹോം)

ജനുവരി 3: കേരള ബ്ലാസ്‌റ്റേഴ്‌സ്- ജംഷഡ്പൂര്‍ എഫ്‌സി (ഹോം)
ജനുവരി 8: മുംബൈ സിറ്റി എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ജനുവരി 22: എഫ്‌സി ഗോവ- കേരള ബ്ലാസ്‌റ്റേഴ്‌സ് (എവേ)
ജനുവരി 29: കേരള ബ്ലാസ്‌റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് (ഹോം)

ഫെബ്രുവരി 3: ഈസ്റ്റ് ബംഗാള്‍- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 7: കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയിന്‍ എഫ്‌സി
ഫെബ്രുവരി 11: ബംഗളൂരു എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 18: എടികെ മോഹന്‍ ബഗാന്‍- കേരള ബ്ലാസ്‌റ്റേഴ്‌സ് (എവേ)
ഫെബ്രുവരി 26: കേരള ബ്ലാസ്‌റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌സി (ഹോം)

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഗോവയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നത്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും. ബ്ലാസ്റ്റേഴ്സിനായി ആര്‍ത്തുവിളിക്കുന്ന പതിനായിരങ്ങള്‍ക്ക് മുന്നില്‍ ഇത്തവണ കളിക്കാനാകുമെന്നുള്ളത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും കാണികളെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങള്‍ നടത്തിയത്. ലീഗ് വീണ്ടും ഹോം, എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചുപോകുന്നു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.

നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക. 2014ല്‍ ഐഎസ്എല്‍ തുടങ്ങുമ്പോള്‍ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ആദ്യ നാലു സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കുകയും വിജയിക്കുന്നവര്‍ ഫൈനലിലെത്തുന്നതുമായിരുന്നു രീതി. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്.

ലീഗ് റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്നാം സ്ഥാനത്തെത്തുന്നവരും ആറാം സ്ഥാനത്തെത്തുന്നവരും നാലാം സ്ഥാനത്തെത്തുന്നവരും അഞ്ചാം സ്ഥാനത്തെത്തുന്നവരും പരസ്പരം മത്സരിക്കുകയും ഇതിലെ വിജയികള്‍ പ്ലേ ഓഫിലെത്തുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week