NationalNewsRECENT POSTS

തമിഴ്‌നാട് സ്വദേശികളായ ഐ.എസ് ഭീകരര്‍ ഇന്ത്യയില്‍ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ടിരിന്നു; വെളിപ്പെടുത്തലുമായി എന്‍.ഐ.എ

ചെന്നൈ: തമിഴ്നാട് സ്വദേശികളായ ഐ.എസ് ഭീകരര്‍ ഇന്ത്യയില്‍ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ടിരുന്നതായി എന്‍.ഐ.എ. ഐഎസ് അന്‍സാറുള്ള കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. യുഎഇയിലും ഇന്ത്യയിലുമായാണ് ഗൂഢാലോചന നടന്നതെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

ആകെ 14 പ്രതികളുള്ള കുറ്റപത്രമാണ് എന്‍ഐഎ സമര്‍പ്പിച്ചത്. ചെന്നൈ, നാഗപട്ടണം, തേനി, തിരുവാരൂര്‍, തിരുനെല്‍വേലി, രാമനാഥപുരം, പെരമ്പല്ലൂര്‍, മധുരൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രതികള്‍. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രധാന ആരോപണം.

യുഎഇയിലും ഇന്ത്യയിലുമായാണ് ഗൂഢാലോചന നടന്നത്. ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ സ്ഫോടന പരമ്പരകള്‍ നടത്താന്‍ തീരുമാനിക്കുകയും ഇതിനായി പ്രതികള്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. പ്രതികളുടെ വീട്ടില്‍ എന്‍ഐഎ സംഘം നടത്തിയ റെയ്ഡില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു.

2019 ജൂലൈയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട നാല് പ്രതികളുടെ അറസ്റ്റാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഐഎസ് ആശയങ്ങള്‍ പിന്തുടര്‍ന്ന് പോന്ന പ്രതികള്‍ രഹസ്യമായി ആളുകളെയും സാമ്പത്തികവും സംഘടിപ്പിച്ച് പോരുകയായിരുന്നു. അന്‍സാറുള്‍ ഖാലിഫേറ്റ് എന്ന സംഘടനയുടെ ലേബലിലായിരുന്നു പ്രതികളുടെ പ്രവര്‍ത്തനമെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker