അവിഹിത ബന്ധം എതിര്‍ത്ത അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി
ജയ്പൂര്‍: തന്റെ അവിഹിത ബന്ധത്തിന് തടസം നിന്ന അമ്മായിയമ്മയെ യുവതിയും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജുംജുനു ജില്ലയിലാണ് സംഭവം. സൈനികനായ യുവാവിന്റെ ഭാര്യയാണ് തന്റെ ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയത്. തന്റെ അമ്മയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ സൈനികന്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവതി അറസ്റ്റിലായത്.
2018 ലാണ് ജയ്പൂര്‍ സ്വദേശിയായ യുവതിയും കൊല്ലപ്പെട്ട സ്ത്രീയുടെ മകനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഭര്‍ത്താവ് സൈന്യത്തിലായതിനാല്‍ യുവതിയും ഭര്‍തൃമാതാവും ഒന്നിച്ചായിരുന്നു താമസം. ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ യുവതി മറ്റൊരാളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത് ഭര്‍തൃമാതാവ് കാണാനിടയായി. ഇതോടെ ഇവര്‍ യുവതിയെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭര്‍തൃമാതാവ് യുവതിയെ ചോദ്യംചെയ്തു.
ഭര്‍ത്താവിന്റെ അമ്മ തന്റെ പ്രണയത്തിന് തടസ്സം നില്‍ക്കുന്നത് യുവതിക്ക് സഹിച്ചില്ല. ഇതില്‍ കുപിതയായാണ് യുവതി കാമുകന്റെ സഹായത്തോടെ ഭര്‍തൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരിന്നു. മരണത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആദ്യം സംശയം തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് ഭര്‍ത്താവിന് സംശയം തോന്നുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിക്കും കാമുകനും എതിരെ വ്യക്തമായ തെളിവു ലഭിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.