കൊച്ചി:മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മെഡിക്കൽ ഓഫീസറിന്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും നിലവിലുള്ള ഓരോ ഒഴിവുകളിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിലാണ് അഭിമുഖം.
എം ബി ബി എസ് അല്ലെങ്കിൽ തുല്യ യോഗ്യത കോഴ്സ് /മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ അംഗീകാരമുള്ള രജിസ്ട്രേഷൻ എന്നി യോഗ്യതകൾ ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും
ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ അല്ലെങ്കിൽ ആർ സി ഐ അംഗീകൃത യൂണിവേഴ്സിറ്റി/കോളേജ്/കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം/നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവ. ഓഫ് ഇന്ത്യ/യു ജി സി അംഗീകൃത സർവ്വകലാശാല തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും തത്തുല്യമായ രണ്ട് വർഷത്തെ കോഴ്സ്,
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്ട്രേഷൻ തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകുക.
പ്രായപരിധി : 18 – 45 വയസ്