KeralaNews

അജ്മലും ശ്രീക്കുട്ടിയും തങ്ങാറുള്ള ഹോട്ടലിൽ മറ്റ് ചിലരും പതിവുകാർ;​ ലഹരി​ ​എ​ത്തി​ച്ച​വ​രിലേക്കും അന്വേഷണം

കൊ​ല്ലം​:​ ​സ്‌​കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​രി​യെ​ ​കാ​ർ​ ​ക​യ​റ്റി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ലെ​ ​പ്ര​തി​ക​ളാ​യ​ ​മു​ഹ​മ്മ​ദ് ​അ​ജ്മ​ലി​നും​ ​ഡോ.​ ​ശ്രീ​ക്കു​ട്ടി​ക്കും​ ​എം.​ഡി.​എം.​എ​ ​അ​ട​ക്ക​മു​ള്ള​ ​ല​ഹ​രി​വ​സ്തു​ക്ക​ൾ​ ​കൈ​മാ​റി​യ​വ​രെ​ക്കു​റി​ച്ച് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.
ഇ​രു​വ​രും​ ​ഇ​ട​യ്ക്കി​ടെ​ ​ത​ങ്ങാ​റു​ള്ള​ ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​ ​ഹോ​ട്ട​ൽ​ ​മു​റി​യി​ൽ​ ​മ​റ്റ് ​ചി​ല​രും​ ​എ​ത്താ​റു​ണ്ടെ​ന്ന് ​ജീ​വ​ന​ക്കാ​ർ​ ​മൊ​ഴി​ ​നൽകി.​

​ക​ഴി​‌​ഞ്ഞ​ ​ദി​വ​സം​ ​അ​ജ്മ​ലി​നെ​യും​ ​ശ്രീ​ക്കു​ട്ടി​യേ​യും​ ​ആ​നൂ​ർ​ക്കാ​വി​ൽ​ ​തെ​ളി​വെ​ടു​പ്പി​ന് ​എ​ത്തി​ച്ച​പ്പോ​ൾ​ ​യു​വാ​ക്ക​ൾ​ ​സം​ഘ​ടി​ച്ചി​രു​ന്നു.​ ​ഇ​വ​ർ​ ​ല​ഹ​രി​ ​സം​ഘ​ത്തി​ൽ​ ​പ്പെ​ട്ട​വ​രാ​ണെ​ന്നാ​ണ് ​സം​ശ​യം.
കൊ​ല​പാ​ത​കം​ ​ന​ട​ന്ന​ ​മൈ​നാ​ഗ​പ്പ​ള്ളി​ ​ആ​നൂ​ർ​ക്കാ​വി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട് ​ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​ത്തി​യ​ ​മു​ഹ​മ്മ​ദ് ​അ​ജ്മ​ൽ​ ​ല​ഹ​രി​സം​ഘ​ത്തി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ശൂ​ര​നാ​ട് ​പ​താ​ര​ത്തെ​ ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​തെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​നി​ഗ​മ​നം.​

അ​ന്ന് ​അ​ജ്മ​ലി​ന് ​ഒ​ളി​ച്ചു​ക​ഴി​യാ​ൻ​ ​സ​ഹാ​യി​ച്ച​ ​പ​താ​ര​ത്തെ​ ​സു​ഹൃ​ത്തി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​വി​ട്ട​യ​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കോ​ട​തി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ട​ ​പ്ര​തി​ക​ളെ,​ ​സം​ഭ​വം​ ​ദി​വ​സം​ ​ഉ​ച്ച​യ്ക്ക് ​ഇ​വ​ർ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​മാ​രാ​രി​ത്തോ​ട്ട​ത്തെ​ ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​ത്തു.​ ​പ്ര​തി​ക​ളെ​ ​ഒ​രു​മി​ച്ചും​ ​അ​ല്ലാ​തെ​യും​ ​ചോ​ദ്യം​ ​ചെ​യ്തു.​ ​ഞായർ ​വൈ​കി​ട്ട് 5​ന് ​ക​സ്റ്റ​ഡി​ ​അ​വ​സാ​നി​ക്കു​ന്ന​തോ​ടെ​ ​ശാ​സ്താം​കോ​ട്ട​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്ട്രേ​റ്റി​ന്റെ​ ​വ​സ​തി​യി​ൽ​ ​ഹാ​ജ​രാ​ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker