25.4 C
Kottayam
Monday, June 8, 2026

ജനിച്ചതിന്റെ പിറ്റേന്ന് കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു,​ ബാഗിലാക്കി കുഴിച്ചുമൂടി,​ ദമ്പതികളും മകനും പിടിയിൽ

Must read

കല്പറ്റ : വയനാട്ടിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ദമ്പതികളും മകനും അറസ്റ്റിൽ. പ്രതികളായ മഞ്ജു,​ ഭർത്താവ് അമർ,​ മകൻ റോഷൻ എന്നിവരാണ് അറസ്റ്റിലായത്. റോഷന്റെ ഭാര്യ പാർവതിയാണ് സംഭവത്തിൽ പരാതി നൽകിയത്. നവജാത ശിശുവിനെ ഭർത്താവും മാതാപിതാക്കളും ചേർന്ന് കൊലപ്പെടുത്തിെയെന്നാണ് നേപ്പാൾ സ്വദേശിയായ യുവതി പൊലീസിൽ പരാതി നൽകിയത്.

ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്ന് നൽകിയെന്ന് പാർവതി പരാതിയിൽ പറയുന്നു. എന്നാൽ ഏഴാം മാസത്തിൽ പാർവതി ആൺകുട്ടിയെ പ്രസവിച്ചു. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭർത്താവും മകനുമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം മൃതദേഹം എവിടെ ഉപേക്ഷിച്ചെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മേയിലാണ് സംഭവമെന്നും യുവതി പരാതിയിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

Popular this week