26-കാരിയെ കൊലപ്പെടുത്തി; മൃതദേഹം മുപ്പതുകഷണമാക്കി ഫ്രിഡ്ജിൽ, സംഭവം ബെംഗളൂരുവിൽ

ബെംഗളൂരൂ: യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം. പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘം എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

മല്ലേശ്വരത്ത് താമസിച്ചിരുന്ന മഹാലക്ഷ്മിയെന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി ഒരു മാളിലാണ് ജോലി ചെയ്തിരുന്നതെന്നും ഭർത്താവ് നഗരത്തിൽ നിന്ന് അകലെ ഒരു ആശ്രമത്തിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സംഭവമറിഞ്ഞ് ഭർത്താവ് സംഭവസ്ഥലത്തെത്തി.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തി ബെംഗളൂരുവില്‍ താമസിച്ചുവരികയായിരുന്ന 26 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് അഡീഷണല്‍ പോലീസ് കമ്മിഷണര്‍ സതീഷ് കുമാര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News