‘ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി, എന്തൊക്കെ ഫോട്ടോഷൂട്ട് നടത്തിയാലാണ് പിടിച്ച് നിൽക്കാനാവുക’; ഹണിക്ക് വിമർശനം
കൊച്ചി:അഭിനേത്രിയാണെങ്കിൽ കൂടിയും ഒരു സോഷ്യൽമീഡിയ സെൻസേഷനാണ് ഹണി റോസ്. ഹണിയുടെ സിനിമകൾ കണ്ടിട്ടില്ലാത്തവർ പോലും ഹണിയുടെ ഫോട്ടോഷൂട്ടിന്റെയും അഭിമുഖങ്ങളുടെയും ആരാധകരായിരിക്കും. സ്വയം സ്‌നേഹിക്കുക… സന്തോഷം കണ്ടെത്തുക എന്നതാണ് ഹണിയുടെ പോളിസി.
സോഷ്യൽമീഡിയയിൽ സജീവമായശേഷം വിമർശനങ്ങളും പരിഹാസങ്ങളും നിരവധി കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഒന്നുപോലും ഹണിയെ തളർത്തിയിട്ടില്ല. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഹണി ഇന്ന് തെലുങ്കിൽ വരെ തിരക്കുള്ള നടിയാണ്.
ട്രിവാന്‍ഡ്രം ലോഡ്ജാണ് ഹണിയിലെ അഭിനേത്രിയെ പ്രേക്ഷകർ അംഗീകരിച്ച സിനിമകളിലൊന്ന്. അഭിനയത്തേക്കാള്‍ ഏറെ തന്റെ ലുക്കും സ്‌റ്റൈലും കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഹണി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
പൊതുവെ മോഡേൺ വേഷത്തിലും സാരിയിലും പ്രത്യക്ഷപ്പെടാറുള്ള പുത്തൻ ഫോട്ടോഷൂട്ടിൽ മുണ്ടും ബ്ലൗസും ധരിച്ചാണ് എത്തിയിരിക്കുന്നത്. കസവ് മുണ്ടും ചുവന്ന ബ്ലൗസും ധരിച്ച് മിനിമൽ മേക്കപ്പിൽ ആഭരണങ്ങൾ ഒന്നും ധരിക്കാതെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാലേയം മാറോടലിഞ്ഞു എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു പൊട്ടും ചുവന്ന ലിപ്സിറ്റിക്കും മാത്രമാണ് മുഖത്ത് താരം ഉപയോഗിച്ചിരിക്കുന്നത്. തമ്പുരാട്ടി കുട്ടിയെപ്പോലെയുണ്ട് സെറ്റ് മുണ്ടിലും ബ്ലൗസിലും ഹണിയെ കാണാൻ എന്നാണ് ആരാധകർ കുറിക്കുന്നത്. ഒരു കമ്മൽ പോലും ഇടാതെ തന്നെ ഹണി അതീവ സുന്ദരിയാണെന്നും കമന്റുകളുണ്ട്.
മാമാങ്കത്തിലൂടെ ശ്രദ്ധേയയായ പ്രാചി തെഹ്ലാനും കമന്റ് കുറിച്ചിട്ടുണ്ട്. സുന്ദരി വിത്ത് റൈറ്റ് കർവ്സ്… ഓൺ ഫയർ ഹണി എന്നാണ് പ്രാചി കുറിച്ചത്. ഹണി റോസിന്റെ വീഡിയോയോ ഫോട്ടോയോ പ്രത്യക്ഷപ്പെട്ടാൽ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഇത്തവണയും അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി എന്നാണ് ചിലർ വിശേഷിപ്പിച്ചത്.
പുത്തൻ ഫോട്ടോഷൂട്ട് കുറച്ച് ഗ്ലാമറസ് ആയതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടും കമന്റുകളുണ്ട്. എന്തൊക്കെ ഫോട്ടോഷൂട്ട് നടത്തിയാലാണ് ഹണി റോസിന് ഫീൽഡിൽ പിടിച്ച് നിൽക്കാനാവുക, ആണുങ്ങൾ ലൈക്കും കമന്റും ഇടുന്നകൊണ്ട് പെണ്ണ് സെക്സിയായിട്ട് വരുന്നു. ഇതേപോലെ ഒരു തോർത്തും ഉടുത്തു ഒരു ആണ് വന്നാൽ എത്ര പെണ്ണുങ്ങൾ ലൈക്കും കമന്റും ഇടും.
അവനെ കൂവി നാറ്റിച്ച് തെറി വിളിച്ച് ഒരു പരുവം ആക്കും എന്നൊക്കെയായിരുന്നു ഹണിയെ കുറ്റപ്പെടുത്തി വന്ന കമന്റുകൾ. തന്നേക്കുറിച്ച് മോശം പറയുന്നവരെ കുറിച്ച് ഹണിക്ക് അറിയാമെങ്കിലും ഒന്നിനോടും താരം പ്രതികരിക്കാറില്ല. ഫോട്ടോഷൂട്ടിന് പുറമെ ഉദ്ഘാടന വേദികളിലും സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ തെലുങ്ക് മണ്ണിലും ഹണി റോസിന് ആരാധകർ നിരവധിയാണ്.
ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്‍റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹണി റോസ് ഇറച്ചുവെട്ടുകാരിയുടെ റോളിലെത്തുന്ന റേച്ചല്‍ എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ഹണിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മോൺസ്റ്ററാണ്.