29.5 C
Kottayam
Wednesday, April 17, 2024

യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍; ഇങ്ങനെ എത്രപേര്‍ക്ക് നല്‍കുമെന്ന് ഹൈക്കോടതി

Must read

കൊച്ചി: പാലാരിവട്ടം അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന് വേണ്ടി ഹാജരായ എജിയാണ് യദുലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നല്‍കുമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

സംഭവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സംഭവത്തില്‍ നാണക്കേടുകൊണ്ട് തലകുനിക്കുന്നെന്ന് കോടതി പറഞ്ഞു. മരിച്ച യദുലാലിന്റെ കുടുംബത്തോട് മാപ്പ് പറയുന്നതായും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ നിലവിലെ സ്ഥിതിയറിയാന്‍ കോടതി അമിക്യസ് ക്യൂറിയെ നിയമിച്ചു. മൂന്ന് അഭിഭാഷകരെയാണ് അമിക്യസ് ക്യൂറിയായി നിയമിച്ചത്.

അതേസമയം സംഭവത്തില്‍ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എഞ്ചിനീയര്‍മാരായ ഇ.പി സൈനബ, സൂസന്‍ സോളമന്‍ തോമസ്, പി.കെ ദീപ, കെ.എന്‍ സുര്‍ജിത് എന്നിവരെയാണ് മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week