FeaturedHome-bannerKeralaNews

തിരുവനന്തപുരത്ത് കനത്ത മഴതുടരും, അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; തമ്പാനൂരിൽ വെള്ളക്കെട്ട്,പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പെരുമഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്തമഴ പലയിടങ്ങളിലും തുടരുകയാണ്. നഗര മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറിയിട്ടുണ്ട്. തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് മുന്നിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

അതേസമയം തലസ്ഥാന ജില്ലയിൽ ഇന്ന് പെരുമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. നിലവിൽ തിരുവനന്തപുരത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിലും തിരുവനന്തപുരം ജില്ലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമേ തെക്കൻ കേരളത്തിലെ പല ജില്ലകളിലും മഴ തുടരുകയാണ്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം

തിരുവനന്തപുരം  ജില്ലയിൽ  ഇന്ന് (03-10-2023)   കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിരിക്കുന്നു. 
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

03-10-2023 :  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 


അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുകയാണെങ്കിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ തിരുവനന്തപുരത്ത് തിരുവനന്തപുരം ജില്ലയിൽ 4,5 തീയതികളിൽ നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റി. ജയിൽ വകുപ്പിൽ അസസ്റ്റന്റ് പ്രിസൺ ഓഫിസർ (കാറ്റ ഗറി നമ്പർ 600/ 2021, 173/2021, 174/2021, 175/2021, 274/2021, 531/2021, 680/2021 – ജനറൽ, എൻസിഎ ഒഴിവുകൾ) തസ്തികയിലേക്ക് നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ട്, പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ എന്നിവയാണ് മാറ്റിവച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker