പരാതിയില്ല.. പരിഭവവും; ദൈവത്തിന്റെ സ്വന്തം നാട്ടിൽ ടീം ഇന്ത്യയ്ക്കൊപ്പം സഞ്ജു

തിരുവനന്തപുരം: ലോകപ്പിനുള്ള ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നിരവധി ആരാധകരാണ് രംഗത്തുവന്നത്. മധ്യനിരയിൽ സഞ്ജുവിന് മികച്ച രീതിയിൽ കളിക്കാനാകുമെന്നും, ടീം മാനേജ്മെന്റ് സഞ്ജുവിനെ തഴയുകയാണെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ, തിരവനന്തപുരത്തെത്തിയ ടീമിനൊപ്പം ചേർന്ന സഞ്ജുവിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ലോകകപ്പ് സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ടീമിനൊപ്പമാണ് സഞ്ജു ചേർന്നത്. ടീം അംഗങ്ങളുടെ പരിശീലന സമയത്ത് ഒപ്പം കൂടിയ ചിത്രം സഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ ടീം ഇന്ത്യയ്ക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സഞ്ജു ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. രണ്ടു ലക്ഷത്തിലേറെപ്പേർ ഇതിനോടകം ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്.‌

അതേസമയം, നെതർലൻഡ്സിനെതിരെ ഇന്നു നടക്കേണ്ടിയിരുന്ന സന്നാഹ മത്സരം കനത്ത മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ചെയ്യാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിനെതിരെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഒക്ടോബർ 5നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News