27.6 C
Kottayam
Thursday, June 4, 2026

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം;24 മണിക്കൂറിൽ മരിച്ചത് 10 പേർ, 2 നവജാതശിശുക്കളും

Must read

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ 48 മണിക്കൂറിൽ 31 മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, സംസ്ഥാനത്തു തന്നെ മറ്റൊരു ആശുപത്രിയിലും പത്തു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ഛത്രപതി സംപാജിനഗർ (ഔറംഗബാദ്) ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് രണ്ടു നവജാതശിശുക്കൾ അടക്കം 10 പേർ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം, മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് ആശുപത്രി ആധികൃതർ പറയുന്നത്. ‘‘ഓരോ ദിവസവും ഇരുന്നൂറോളം പേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നുണ്ട്. ഇതിൽ ഗുരുതരമായ കേസുകളുമുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ മരണസംഖ്യയിൽ വലിയ അസ്വാഭാവികതകളൊന്നുമില്ല’’– ആശുപത്രി ഡീൻ സഞ്ജയ് റാത്തോഡ് അഭിപ്രായപ്പെട്ടു. മരുന്നുകളുടെ ലഭ്യതക്കുറവാണ് മരണസംഖ്യ കൂട്ടിയതെന്ന വാദവും അദ്ദേഹം തള്ളി. 

മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ ഇതുവരെ 31 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 31 പേരിൽ 15 പേർ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരുന്നുകള്‍ ലഭ്യമല്ലാത്തതാണു അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീൻ ഡോ. ശ്യാമറാവോ വകോടേ നിഷേധിച്ചിരുന്നു. 

ഇരുപതിലധികം സർക്കാർ മെഡിക്കൽ കോളജുകളാണ് മഹാരാഷ്ട്രയിലുള്ളത്. കഴിഞ്ഞ ഇടയ്ക്ക് ഇവിടെയുള്ള ജീവനക്കാരെ സ്ഥലംമാറ്റിയത് ഏറെ വിവാദങ്ങൾക്കു കാരണമായിരുന്നു. ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ 350 ഓളം ഡോക്ടർമാരെയാണു സ്ഥലം മാറ്റിയത്.

- Advertisement -

1200 ഓളം ഡോക്ടർമാരുടെ കുറവുള്ളപ്പോൾ നടത്തിയ ഈ തീരുമാനത്തിനെതിരെയാണു വിമർശനം ഉയർന്നത്. സീനിയർ ഡോക്ടർമാരുടെയും പ്രഫസർമാരുടെയും കുറവ് കാരണം മതിയായ പരിശീലനം ലഭിക്കുന്നില്ലെന്ന് കാട്ടി റസിഡന്റ് ഡോക്ടർമാർ കഴിഞ്ഞയിടയ്ക്ക് പ്രതിഷേധിച്ചിരുന്നു. നിരവധി സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് കുറവുണ്ടെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week