31.1 C
Kottayam
Monday, April 29, 2024

ജാവലിനില്‍ സ്വര്‍ണ്ണം നോടി അന്നുറാണി,ഇന്ത്യയ്ക്ക് 15 ാം സ്വര്‍ണ്ണം

Must read

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. ഷൂട്ടിങ്ങിന് പിന്നാലെ അത്‌ലറ്റിക്‌സിലും ഇന്ത്യ മെഡല്‍ വാരിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 15-ാം സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അന്നു റാണി. വനിതകളുടെ ജാവലിന്‍ ത്രോയിലാണ് താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം വനിതാ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നത്. ഇതിനുമുന്‍പ് 1958-ല്‍ എലിസബത്ത് ദാവെന്‍പോര്‍ട്ട് നേടിയ വെള്ളി മെഡലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

ഫൈനലില്‍ 62.92 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അന്നു സ്വര്‍ണം കഴുത്തിലണിഞ്ഞത്. 31 കാരിയായ അന്നു ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. 2014-ല്‍ താരം വെങ്കലം നേടിയിരുന്നു. ഈയിടെ അവസാനിച്ച കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ അന്നു വെങ്കലം നേടിയിരുന്നു.

കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഏഷ്യന്‍ ഗെയിംസില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും താരം മികവ് പുലര്‍ത്തി. നാലാം ശ്രമത്തിലാണ് അന്നു 62.92 മീറ്റര്‍ ദൂരം കണ്ടെത്തിയത്. അതുവരെ ശ്രീലങ്കയുടെ ഹതരബാഗാണ് ലീഡ് ചെയ്തത്. അന്നുവിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം 63.24 മീറ്ററാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week