കര്‍ണാടകയില്‍ ആരോഗ്യമന്ത്രിയെ മാറ്റി മുഖ്യമന്ത്രി യെഡിയൂരപ്പ. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകറിനാണ് പകരം ചുമതല നല്‍കിയി. തിങ്കളാഴ്ച നടത്തിയ മന്ത്രിസഭാ പുനസംഘടനയിലാണ് പുതിയ തീരുമാനം കൈകൊണ്ടത്.
ശ്രീരാമലുവിന് സാമൂഹ്യക്ഷേമവകുപ്പ് നല്‍കി.
കൊവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും കേരളത്തെയാണ് മാതൃകയാക്കാന്‍ ശ്രമിക്കുന്നതെന്നും ചുമതലയേറ്റ ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News