ഉണ്ണി സാര്‍ എന്ത് ചെയ്താലും സഹിച്ചിരിക്കാന്‍ ഗാന്ധിയൊന്നുമല്ല, വൃത്തികെട്ട സ്വഭാവത്തിനുടമ’; വീണ്ടും മുടിയന്‍
കൊച്ചി:മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. പതിവ് സീരിയല്‍ കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് നല്‍കിയത്. ഇതിലെ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ ഒരുപോലെ ഏറ്റെടുത്തിരുന്നു. ബാലുവും നീലുവും മുടിയനും ലച്ചുവും കേശവും ശിവാനിയും പാറുക്കുട്ടിയുമെല്ലാം സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് പ്രേക്ഷകരുടെ മനസില്‍ കുടിയേറിയത്.
എന്നാല്‍ ഇടക്ക് ചില വിവാദങ്ങളും ഉപ്പും മുളകും ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നു. പരിപാടിയില്‍ പ്രധാന കഥാപാത്രമായ നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് സംവിധായകന്‍ ഉണ്ണിക്കെതിരെ ആരോപണമുന്നയിച്ച് വന്നതായിരുന്നു ഇത്. ഇത് പിന്നീട് പരിഹരിക്കപ്പെട്ടെങ്കിലും അടുത്തിടെ മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിഷിയും സംവിധായകന് എതിരെ രംഗത്തെത്തിയിരുന്നു.
സംവിധായകന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ പരിപാടിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു റിഷി പറഞ്ഞിരുന്നത്. ഇമോഷണലി വല്ലാതെ ടോര്‍ച്ചറാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നും താരം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒരുപാട് പേര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ സംവിധായകനെതിരെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റിഷി.
വലിയ ഹരാസ്‌മെന്റാണ് ഉണ്ണി എന്ന സംവിധായകനില്‍ നിന്നും നേരിടുന്നത് എന്നും നേരത്തെ നിഷ സാംരഗിന് ഉണ്ടായതിന് സമാനമായ അനുഭവമാണ് ഇപ്പോള്‍ നേരിടുന്നത് എന്നും റിഷി പറയുന്നു. എന്നാലും തനിക്കൊപ്പം പ്രേക്ഷകര്‍ നില്‍ക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിഷി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിഷിയുടെ പ്രതികരണം. റിഷിയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
‘ഒരാഴ്ച മുന്‍പ് ഞാനൊരു ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ടായിരുന്നു. വല്ലാത്തൊരു അവസ്ഥ വന്നത് കൊണ്ടായിരുന്നു. കാരണം ഒരാളെ കൊണ്ട് കുറ്റം പറഞ്ഞ് ആസ്വദിക്കുന്ന വ്യക്തിയല്ല ഞാന്‍. അയാള്‍ എത്ര വലിയ ദുഷ്ടനാണെങ്കിലും, എത്ര വൃത്തികെട്ട സ്വഭാവമുള്ളവനാണെങ്കിലും. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. നാല് മാസം ഞാന്‍ വെയ്റ്റ് ചെയ്തു. ഒന്നിനും തിരിച്ചുവരാനോ ഒന്നിനുമല്ല.
നാല് മാസം മാസം മിണ്ടാതിരുന്നത് അത് പോകുന്നത് പോലെ പോയിക്കോട്ടെ, എന്റെ വീട്ടുകാര്‍ എല്ലാവരും കാര്യങ്ങള്‍ ഒക്കെ അറിഞ്ഞല്ലോ എന്ന് കരുതിയാണ്. ഈ ഇന്റര്‍വ്യൂ എടുത്തിട്ടതിന് ശേഷം ഞാന്‍ നിങ്ങളുടെ എല്ലാവരുടേയും കമന്റും സപ്പോര്‍ട്ടും ഒക്കെ കണ്ടു. വളരെ നന്ദി. കാരണം ഞാന്‍ ഞെട്ടിപ്പോയി. നാല് മാസത്തെ എന്റെ ഒരു വിഷമം, എന്റെ മനസിനുള്ളില്‍ ആരും കേള്‍ക്കാത്തൊരു വിഷമം.
നിങ്ങളെല്ലാവരും എന്നെ ഇത്രയും സപ്പോര്‍ട്ട് ചെയ്ത് ഭയങ്കരമായിട്ട് സ്‌നേഹിക്കുന്നു എന്ന് അറിഞ്ഞതില്‍ ഭയങ്കര സന്തോഷം. നാല് മാസത്തെ വിഷമം അങ്ങോട്ട് പോയി. ഇനി ഒരു കുഴപ്പവുമില്ല. ഉണ്ണി സാര്‍ എന്ന് പറയുന്ന വ്യക്തി ഒരിക്കലും ഒരു ഗാന്ധിജിയോ ഫ്രീഡം ഫൈറ്ററോ അല്ലെങ്കില്‍ എന്ത് ചെയ്താലും നമ്മള്‍ സഹിക്കേണ്ട അത്രയും വലിയ നല്ല കാര്യങ്ങളൊന്നും ചെയ്തിട്ടില്ല.
കമന്റ്‌സിലൊക്കെ കണ്ടു എന്തിനാണ് മോനെ ഭയക്കുന്നത് എന്ന്. പറയുന്നത് പോലെ ലിമിറ്റ് വിട്ടപ്പോള്‍ ഞാന്‍ വന്ന് പറഞ്ഞതാണ്. അതും കുറെ വര്‍ഷം മുന്‍പെ ഉണ്ണി സാര്‍ എന്ന വ്യക്തിയുടെ സ്വഭാവം, ഒരു അഞ്ച് വര്‍ഷം മുന്‍പേ അമ്മ ഉണ്ണി സാറിനെ കുറിച്ചൊരു കരഞ്ഞ് കൊണ്ട് വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു. അത് കണ്ട എല്ലാവര്‍ക്കും അറിയാം. ആ സമയത്തെ അവസ്ഥ, ഉറപ്പായിട്ടും ഞാനും അമ്മയുടെ കൂടെ ഉണ്ടായിരുന്നതാണ്.
ആ സെയിം സാധനം പിന്നേയും റിപ്പീറ്റ് ചെയ്ത് ആ ഉണ്ണിസാറിനെ പുറത്താക്കി തിരിച്ച് കയറ്റി, ഒരു വിശ്വാസത്തിന്റെ പുറത്ത്. മനുഷ്യനല്ലേ എന്നുള്ള രീതിയിലാണ് കയറ്റിയത്. പക്ഷെ വന്ന് കഴിഞ്ഞപ്പോള്‍ പിന്നെയും അയാള്‍ ആ സ്വഭാവം വൃത്തികെട്ട രീതിയില്‍ പുറത്തെടുത്തു. മൊത്തം ഹരാസ്‌മെന്റ്. അമ്മയുടെ ആ വീഡിയോയിലും കാണാന്‍ പറ്റും വിഷമം. അത് അങ്ങനെയാണ്, ചിലര്‍ അങ്ങനെ നന്നാവത്തില്ല.