സ്‌റ്റൈലിഷ് ലുക്കില്‍ അമേയ മാത്യു,ചിത്രങ്ങള്‍ വൈറല്‍
കൊച്ചി:കരിക്ക് വെബ് സീരീസിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിവന്ന താരമാണ് അമേയ മാത്യു. ഇന്ന് മലയാള സിനിമയിലും മോഡലിങ്ങ് രംഗത്തുമായി തിളങ്ങി നിൽക്കുന്ന താരത്തിന് വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്. താരത്തിന്റെ പുതിയ സ്റ്റൈലൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്.
നീലയും കറുപ്പും കോമ്പിനേഷൻ ഡ്രസ്സിൽ അതീവ സുന്ദരിയാണ് അമേയ. ‘പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ’ എന്നാണ് താരം ചിത്രങ്ങൾക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്.
ഫോട്ടോഗ്രാഫർ റോബിൻ തോമസാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പാർട്ടിസ്റ്റ് സോണിയയാണ് അമേയയുടെ കലക്കൻ ലുക്കിന് പിന്നിൽ.
സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങൾ വൈറലാണ്. ലൈക്കും കമന്റുമായി ആരാധകർ ഇൻസ്റ്റയിൽ നിറയുകയാണ്.
അഭിനയത്തിലും മോഡലിങ്ങിലുമായി നിറഞ്ഞു നിൽക്കുന്ന താരമാണ് അമേയ മാത്യു. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങാണ് നടിക്കുള്ളത്.
കരിക്ക് വെബ് സിരീസിലൂടെയാണ് താരം ആദ്യമായി മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നത്. താരം അഭിനയിച്ച ആ എപ്പിസോഡ് വലിയ രീതിയിൽ ഹിറ്റായിരുന്നു.
മലയാള സിനിമകളിൽ താരം അഭിനയിക്കാറുണ്ട്. ആട് 2, ഒരു പഴയ ബോംബ് കഥ, തിമിരം, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് അമേയ അഭിനയിച്ചിരിക്കുന്നത്.
അഭിനയത്തേക്കാളുപരിയായി താരം മോഡലിങ്ങിലാണ് കൂടുതൽ സജീവമായിരിക്കുന്നത്. താരത്തിന്റെ സ്റ്റൈലൻ ഫോട്ടോഷൂട്ടുകൾ പലപ്പോഴും മലയാളികൾക്കിടയിൽ ഹിറ്റാവാറുണ്ട്.
പലപ്പോഴും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. മോശം കമന്റുകൾക്ക് സോഷ്യൽ മീഡിയയിലൂടെ ശക്തമായ ഭാഷയിൽ അമേയ മറുപടി നൽകാറുണ്ട്.