CrimeInternationalNews
ജൊഹന്നാസ്ബര്‍ഗില്‍ ബാറിൽ വെടിവെപ്പ്, 14 പേര്‍ മരിച്ചു
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ നഗരമായ ജൊഹന്നാസ്ബര്‍ഗില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു.
മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
മിനിബസ് ടാക്‌സിയില്‍ വന്നിറങ്ങിയ ഒരു കൂട്ടമാളുകളാണ് അക്രമികളെന്ന് പൊലീസ് പറയുന്നു. വണ്ടിയില്‍ വന്നിറങ്ങിയ ഉടന്‍ തന്നെ ഇവര്‍ ബാറിന്റെ ഉടമകളിലില്‍ ചിലര്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് അപ്രതീക്ഷിത ആക്രമണം. ഇന്ന് രാവിലെയാണ് പൊലീസ് എത്തി മൃതദേഹങ്ങള്‍ മാറ്റിയത്.
സംഭവ സ്ഥലത്ത് നിന്ന് നിരവധി വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇതോടെയാണ് ഒരു സംഘമാളുകളാണ് ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News