News
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സര്‍ക്കാര്‍; പുതിയ പേര് ‘കമലം’
അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി. കമലം എന്നാണ് പുതിയ പേര്. ഡ്രാഗണ്‍ എന്ന പേര് പഴത്തിന് ചേരില്ലെന്നും താമരയുമായി സാമ്യമുള്ള പഴമായതിനാലാണ് കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. ഈ തീരുമാനത്തിന് രാഷ്ട്രിയമായി യാതൊരു ബന്ധവുമില്ലെന്ന് വിജയ് രൂപാണി വ്യക്തമാക്കി. പേരിന് പേറ്റന്റ് ലഭിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News