മകളെ പോലെ കാണുന്ന ആള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില്‍ ചിന്തിക്കുന്ന നിങ്ങളെ നമിച്ചു: ഗോപി സുന്ദര്‍
കൊച്ചി:സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാദങ്ങളും വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപിസുന്ദര്‍.
സ്വകാര്യ ജീവിതത്തിലെ ഓരോ സംഭവങ്ങളുടെ പേരിലാണ് ഗോപി സുന്ദറിന്റെ പേര് ചര്‍ച്ചയാകാറുള്ളത്. വിവാഹിതനായിരിക്കെ മറ്റൊരാളുമായി ലിവിങ് ടുഗതറിലേക്ക് പോയതും വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചര്‍ച്ചയായിരുന്നു.
ഗായിക അഭയ ഹിരണ്‍മയി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വേര്‍പിരിഞ്ഞതും ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലായതും. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗോപി സുന്ദര്‍ എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം ഇരുവരേയും ആരും എങ്ങും ഒരുമിച്ച് കണ്ടിട്ടില്ല.
ഇതിന് പിന്നാലെ വിദേശരാജ്യത്ത് രാജ്യത്ത് നിന്നുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും ഇത് വഴിയൊരുക്കി. ഗോപി സുന്ദറിനൊപ്പം ആര് ഫോട്ടോ പങ്കുവെച്ചാലും അവരെ എല്ലാം ചേര്‍ത്ത് മോശം രീതിയില്‍ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ഇത്തരത്തിലുള്ള കമന്റുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.
കഴിഞ്ഞ ദിവസം യുവ ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വലിയ ഗോസിപ്പുകള്‍ക്കും ഇടയാക്കി. ഇപ്പോഴിതാ പുണ്യയ്‌ക്കൊപ്പമുള്ള സദാചാര ആക്രമണങ്ങളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ‘എന്റെ സ്വന്തം പെങ്ങളെ പോലെയോ മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില്‍ ചിന്തിക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നങ്ങളെ വാനോളം ഉയര്‍ത്തട്ടെ’ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്.
ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീത രംഗത്ത് ശ്രദ്ധേയയാത ഗായികയാണ് പുണ്യാ പ്രദീപ്. ഗോപി സുന്ദറിനൊപ്പം നേരത്തേയും പുണ്യ സ്‌റ്റേജ് ഷോകളില്‍ പുണ്യ പങ്കെടുത്തിട്ടുണ്ട്