KeralaNews

Gold Rate Today:സ്വർണവില കുറഞ്ഞു;ഇന്നത്തെ വിപണി വില അറിയാം

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷമാണു ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45200 രൂപയാണ്.  

ഒക്ടോബറിൽ സർവകാല റെക്കോർഡിലെത്തിയിരുന്നു സ്വർണവില. കഴിഞ്ഞ ആഴ്ച 45920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. അന്താരാഷ്ട്ര സ്വർണവില ഉയരുന്നതാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നത്. അന്താരാഷ്ട്ര സ്വർണ്ണവില  2004 ഡോളറിലാണ്. 
 
ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5650 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4680 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

നവംബറിലെ  സ്വർണവില ഒറ്റനോട്ടത്തില്‍

നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ കുറഞ്ഞു.  വിപണി വില 45,120 രൂപ
നവംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,200 രൂപ
നവംബർ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,280 രൂപ
നവംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,200 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker