തിരുവനന്തപുരം: മൂന്നു ദിവസം കുറഞ്ഞ നിലവാരത്തില്‍ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച നേരിയ വര്‍ധന. പവന്റെ വില 200 രൂപ കൂടി 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയുമായി. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പവന്റെ വില.
അതേസമയം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 0.12ശതമാനം താഴ്ന്ന് 46,334 രൂപയായി. വെള്ളിയുടെ സെപ്റ്റംബര്‍ ഫ്യൂച്ചേഴ്സ് വില 0.36ശതമാനം താഴ്ന്ന് കിലോഗ്രാമിന് 62,544 രൂപയിലെത്തി.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,750.34 ഡോളര്‍ നിലവാരത്തിലെത്തി. യുഎസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങള്‍ പുറത്തുവന്നതോടെ വന്‍തോതില്‍ വില്പനസമ്മര്‍ദം ഡോളര്‍ നേരിട്ടതാണ് സ്വര്‍ണം നേട്ടമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News