മലപ്പുറം: കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കരുമ്പില്‍ സ്വദേശിയും വെന്നിയൂര്‍ ആറുമടയിലെ താമസക്കാരനുമായ കരുമ്പില്‍മികച്ച അബ്ദുല്‍ നാസര്‍- ഖൈറുന്നീസ ദമ്പതികളുടെ മകള്‍ നസ്‌വ ഷെറിന്‍(13) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
വീട്ടില്‍ ബന്ധുവായ കുട്ടിയോടൊപ്പം കളിക്കുകയായിരുന്നു പെണ്‍കുട്ടി, അതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാളക്കുളം കെഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. നസ്‌റീന, നസ്‌റിയ, നസ്മിയ, നിഷാന എന്നിവര്‍ സഹോദരങ്ങളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News