33.3 C
Kottayam
Friday, April 19, 2024

സ്വര്‍ണ വില വീണ്ടും കുത്തനെ ഇടിഞ്ഞു

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ്. ഗ്രാമിന് 4270 രൂപയും പവന് 34,160 രൂപയുമായി കഴിഞ്ഞ ഒമ്പതു മാസത്തെ താഴ്ന്ന വിലയിലെത്തി. അന്തരാഷ്ട്ര വില 1720 ഡോളര്‍ വരെ താഴ്ന്ന ശേഷം 1932 ഡോളറിലാണിപ്പോള്‍. രൂപ കൂടുതല്‍ ദുര്‍ബലമായി 73.90 ലേക്കെത്തിയത് സ്വര്‍ണ വില കൂടുതല്‍ കുറയാതിരിക്കാനുള്ള കാരണമായെന്ന് എ കെ ജി എസ് എം എ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ് അബ്ദുല്‍ നാസര്‍ പറയുന്നു.

ഒരു കിലോഗ്രാം തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 47 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. 2020 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വര്‍ണ വില 1519 ഡോളറായിരുന്നു. കേരളത്തിലെ സ്വര്‍ണ വില ഗ്രാമിന് 3625 രൂപയും പവന് 29,000 രൂപയുമായിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനം തുടങ്ങിയ ലോക്ക് ഡൗണ്‍ ജൂലൈല്‍ അവസാനിക്കുമ്‌ബോള്‍ സ്വര്‍ണ വില ഏതാണ്ട് പാരമ്യത്തിലേക്കെത്തുകയായിരുന്നു. വിപണികളെല്ലാം നിശ്ചലമാകുകയും വ്യാപാരങ്ങളെല്ലാം മന്ദീഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ വന്‍കിട കോര്‍പറേറ്റുകളടക്കം വലിയ തോതില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചത് സ്വര്‍ണ വില ഉയരുവാന്‍ കാരണമായിരുന്നു. പകര്‍ച്ചവ്യാധി ലോക മെമ്പടും പടര്‍ന്നത് ആഗോള സാമ്ബത്തിക തകര്‍ച്ചയ്ക്കും കാരണമായി.

2020 ആഗസ്റ്റ് ഏഴിന് ആഗോള വിപണിയില്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. അന്താരാഷ്ട വില 2080 ഡോളറിലേക്കും കേരളത്തില്‍ 5250 രൂപ ഗ്രാമിനും പവന് 42000 രൂപയിലേക്കുമെത്തി. കുത്തനയുള്ള കയറ്റം ഏഴു മാസത്തിനുള്ളില്‍ ഗ്രാമിന് 1625 രൂപയും പവന് 13000 രൂപയുടെയും വലിയ വര്‍ധനവാണുണ്ടായത്.

ആഗസ്റ്റ് ഏഴിന് ശേഷം ഓരോ ദിവസവും വില താഴോട്ട് ഇടിയുന്ന പ്രവണതയാണുണ്ടായത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ സ്വര്‍ണ വില ചാഞ്ചാട്ടം തുടരുകയും 4270 ലേക്ക് എത്തുകയും ചെയ്തു. ഗ്രാമിന് 980 രൂപയും പവന് 7840 രൂപയുടെ കുറവുമാണുണ്ടായത്.

2019 ജനുവരി ഒന്നിന് സ്വര്‍ണ വില ഗ്രാമിന് 2930 രൂപയും പവന് 23440 രൂപയുമായിരുന്നത് ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിച്ചത് ഗ്രാമിന് 705 രൂപയും പവന് 5640 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഡോളര്‍ 1278 ല്‍ നിന്നും 1523 വരെ ഉയര്‍ന്നു. 245 ഡോളറിന്റെ വര്‍ധനവ്. 2020 ല്‍ 1519 ഡോളറില്‍ നിന്നും 2080 ഡോളറിലെത്തി റിക്കാര്‍ഡിട്ടപ്പോള്‍ 561 ഡോളറിന്റെ വില വ്യത്യാസമാണ് ആഗസ്റ്റിലുണ്ടായത്.

എന്നാല്‍ 2020 ആഗസ്റ്റിന് ശേഷം ആറു മാസത്തിനുള്ളില്‍ 360 ഡോളറാണ് അന്താരാഷ്ട്ര വിലയിടിഞ്ഞത്. താല്ക്കാലികമായെങ്കിലും വില കുറയാമെന്നും 50 ഡോളറെങ്കിലും ഇനിയും കുറയുമെന്ന സൂചനകളുണ്ട്. ഇനിയൊരു തിരുത്തലിന് സാധ്യത കുറവാണെന്നും ചെറിയ ചാഞ്ചാട്ടത്തിന് ശേഷം വിലവര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്നും പ്രവചനങ്ങളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week