തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് ആന്റണി പറഞ്ഞു.
സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും വേണം. ജനങ്ങള്‍ക്ക് സ്വീകാര്യമായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു. ആഴക്കടല്‍ വിവാദവും പിഎസ്സി സമരവും ഇടതു സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വിജയസാധ്യത മാനദണ്ഡമാക്കിയെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. തോമസ് പറഞ്ഞു. ഇത്തവണ ചെറുപ്പക്കാരെ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ഒരു വാര്‍ത്താ ചാനലിനോട് തോമസ് പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News