കളമശേരി:കോവിഡ് വാര്‍ഡില്‍ ചികിത്സയില്‍ കഴിയവെ 72 വയസ്സുകാരിയുടെ സ്വര്‍ണവള മോഷണം പോയതായി പരാതി.എറണാകുളം ഗവ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ചേരാനല്ലൂര്‍ പാറേക്കാടന്‍ വീട്ടില്‍ മറിയാമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഒരു പവന്റെ വളയാണു മോഷണം പോയത്. മെഡിക്കല്‍ കോളജിലെ എച്ച് വാര്‍ഡിലാണ് മറിയാമ്മ ചികിത്സയില്‍ കഴിയുന്നത്. 22ന് ഉച്ചയ്ക്ക് 1നും 1.15നും ഇടയിലാണ് വള മോഷണം പോയിരിക്കുന്നത് എന്നാണ് സംശയം. മറിയാമ്മയുടെ കൂടെയുണ്ടായിരുന്ന മകള്‍ ഈ സമയം ശുചിമുറിയില്‍ പോയിരിക്കുകയായിരുന്നു.
മകള്‍ തിരികെയെത്തിയപ്പോള്‍ മറിയാമ്മയുടെ കയ്യില്‍ ഘടിപ്പിച്ചിരുന്ന ഐവി സെറ്റ് ഊരിക്കിടക്കുന്നതാണ് കണ്ടത്. വള മോഷണം പോയതായി മനസ്സിലാക്കുകയും ഇക്കാര്യം ആശുപത്രി അധികാരികളെ അറിയിച്ചതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News