<
ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന കേന്ദ്ര നിലപാടിനെ അനുകൂലിച്ച് എസ്ബിഐ. കൂടുതല്‍ പെണ്‍കുട്ടികള്‍ കോളേജില്‍ പോകാനും സാമ്പത്തികമായി സ്വാതന്ത്ര്യം നേടാനും ഒപ്പം പ്രസവ സമയത്തെ മരണങ്ങള്‍ കുറച്ച് ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനും സഹായിക്കുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട്. എസ്ബിഐയിലെ സാമ്പത്തിക വിദഗ്ദ്ധ സൗമ്യ കാന്തി ഘോഷാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അതേസമയം, പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതോടെ രാജ്യത്ത് ബിരുദധാരികളായ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുമുണ്ടാകും. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വേതനം 35 ശതമാനം കുറവാണ്. വിവാഹിതരാകുന്ന ലോകത്തെ മൂന്നിലൊന്ന് ബാലികമാര്‍ ഉള്ള രാജ്യമാണ് ഇന്ത്യ. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാണ്. ചെറുപ്രായത്തില്‍ വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ 25 ശതമാനം പേര്‍ പോലും തൊഴില്‍ വിപണിയിലേക്ക് എത്തുന്നില്ല. ആഗോള തലത്തില്‍ 16 ശതമാനത്തിന്റെ വ്യത്യാസമുണ്ട്.