ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസ് 25ലേക്ക് മാറ്റി
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കാണിച്ച് ഫ്രാങ്കോ മുളയ്ക്കല്‍ അപേക്ഷ നല്‍കിയിട്ടുള്ളതായി അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം, കേസ് പരിഗണിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചിട്ടില്ല. 2019 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2019 ഏപ്രിലില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാര ദുര്‍വിനിയോഗം ഉള്‍പ്പടെഅഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.