നടിയെ ആക്രമിച്ച കേസില്‍ ദലീപ് കോടതിയില്‍ ഹാജരായി; വിചാരണ 29 മുതല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. ഇവര്‍ തുടര്‍ച്ചയായി ഹാജരാകാത്തതില്‍ കഴിഞ്ഞ ദിവസം കോടതി അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് പള്‍സര്‍ സുനി ഒഴികെയുള്ള പ്രതികള്‍ ഇന്ന് നേരിട്ട്ഹാജരായത്.
പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും അവര്‍ക്കുമേല്‍ കുറ്റം ചുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പ്രതികള്‍ കുറ്റം നിഷേധിച്ചാല്‍ വിചാരണ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. വിചാരണ 29 മുതല്‍ ആരംഭിക്കാന്‍ ധാരണയായി. അടച്ചിട്ട മുറിയിലാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളിയിരുന്നു.
വിചാരണയുടെ ആദ്യ ഘട്ടത്തില്‍ സാക്ഷി വിസ്താരം നടക്കും. ഇതിനായി സാക്ഷി പട്ടിക നല്‍കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ വീണ്ടും ചേരുന്ന കോടതി, സാക്ഷികളെ ഹാജരാക്കേണ്ട തീയതി നിശ്ചയിക്കും.
കഴിഞ്ഞ ദിവസം ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അറിയിച്ചായിരുന്നു ഇത്. ഇതിനെതിരെ ദിലീപ് ഈ ആഴ്ച തന്നെ ഹൈകോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയേക്കും.